സൗഖ്യവും പൂർണ്ണ ആരോഗ്യവും എന്റെ ജീവിതത്തിൽ ക്രിസ്തുയേശു മുഖാന്തിരം ദൈവഹിതമാണ്
– ചൊവ്വ –
- എൻറെ ബലം ജീവപര്യന്തം നിലനിൽക്കും.
യേശു എനിക്ക് മറുവില ആയിരിക്കുന്നു.
അവൻറെ കൃപയാൽ കുഴിയിൽ ഇറങ്ങാതെവണ്ണം
ഞാൻ രക്ഷ പ്രാപിച്ചിരിക്കുന്നു. അതുകൊണ്ട്
എൻറെ ദേഹം യൗവന ചൈതന്യത്താൽ
പുഷ്ടി വെച്ച് ബാല്യപ്രായത്തിലേക്ക്
തിരിഞ്ഞ് വന്നിരിക്കുന്നു.
- ഞാൻ കുഴിയിൽ ഇറങ്ങി പോകാതെ
ഇരിക്കേണ്ടതിന് യഹോവ എനിക്ക്
ജീവരക്ഷ വരുത്തിയിരിക്കുന്നു.
എൻറെ പ്രാണനെ പാതാളത്തിൽ നിന്ന്
കരേറ്റിയിരിക്കുന്നു.
യഹോവ എന്നെ സൗഖ്യമാക്കി
എൻറെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കാൻ
ഇടയാക്കിയതുമില്ല.
- അവൻ എനിക്ക് ക്രിസ്തുവിൽ
ദൈവശക്തി തന്ന് എന്നെ
അനുഗ്രഹിച്ചിരിക്കുന്നു.
- യഹോവ എന്നെ കാത്ത് ജീവനോടെ
പാലിക്കും. ഞാൻ ഭൂമിയിൽ
ഭാഗ്യവാനായിരിക്കും.
എൻറെ ശത്രുക്കളുടെ ഇഷ്ടത്തിന്
നീ എന്നെ ഏൽപ്പിക്കുകയില്ല.
യഹോവ രോഗശയ്യയിൽ എന്നെ താങ്ങി,
ദീനത്തിൽ എൻറെ കിടക്ക എല്ലാം മാറ്റി
വിരിച്ചിരിക്കുന്നു. യേശുവിൻറെ
അടിപിണരുകളാൽ എനിക്ക്
സൗഖ്യത്തെയും സ്വസ്ഥതയുടെയും
കിടക്ക ലഭിച്ചിരിക്കുന്നു.
- യഹോവ എന്റെ മുഖപ്രകാശരക്ഷയും എൻറെ
ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ
ഇനിയും അവനെ സ്തുതിക്കും.
- ഒരനർത്ഥവും എനിക്ക് ഭവിക്കുകയില്ല.
ഒരു ബാധയും എൻറെ കൂടാരത്തിന് അടുക്കയില്ല.
- ക്രിസ്തുവിലുള്ള ദൈവത്തിൻറെ രക്ഷയെ ഞാൻ
കണ്ടതുകൊണ്ട് ദീർഘായുസ്സുകൊണ്ട്
എനിക്ക് തൃപ്തി വരും.
എൻറെ സകല രോഗങ്ങളെയും സൗഖ്യമാക്കി
എൻറെ ജീവനെ നാശത്തിൽ നിന്ന്
വീണ്ടെടുത്തിരിക്കുന്നു.
എന്നെ ദയയും കരുണയും
അണിയിച്ചിരിക്കുന്നു.
എൻറെ യൗവനം കഴുകനെപ്പോലെ പുതുകി
വരത്തക്കവണ്ണം എൻറെ വായ്ക്ക്
നന്മകൊണ്ട് തൃപ്തിവരുത്തിയിരിക്കുന്നു.ക്രിസ്തു എന്നിൽ വസിക്കുന്നതുകൊണ്ട്
ഞാൻ കുലുങ്ങാത്ത അടിസ്ഥാനം
ഉള്ളവനായി പണിയപ്പെടുന്നു.
(എഫെസ്യർ 2:20, എഫെസ്യർ 3:17)
- ഞാൻ ദൈവത്തിൻറെ കൈപ്പണിയായി
ക്രിസ്തുവിൽ സൽപ്രവർത്തിക്കായി മാത്രം
സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. (എഫെസ്യർ 2:10)
ഞാൻ ദൈവത്തിൻറെ ദിവ്യസ്വഭാവത്തിനു
കൂട്ടാളിയാകുന്നു. (2 പത്രോസ് 1:4)- എന്റെ ആത്മാവ് ശുഭമായിരിക്കുന്നതിനാൽ
ഞാൻ ആരോഗ്യത്തിലും സകലത്തിലും
അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. (3 യോഹന്നാൻ 2)
