എനിക്ക് വിരോധമായി ഉണ്ടാക്കുന്ന
യാതൊരു ആയുധവും ഫലിക്കയില്ല;
ന്യായവിസ്താരത്തിൽ എനിക്ക് വിരോധമായി
എഴുന്നേൽക്കുന്ന എല്ലാ നാവിനെയും
ഞാൻ കുറ്റം വിധിക്കുന്നു.
ഞാൻ യഹോവയുടെ ദാസനായിരിക്കുന്നതിനാൽ
ഇത് എന്റെ അവകാശവും,
സൈന്യങ്ങളുടെ യഹോവയുടെ പക്കൽ നിന്നുള്ള
എന്റെ നീതിയും ആകുന്നു.
ആരെങ്കിലും എനിക്കെതിരെ സംസാരിക്കുകയോ
പ്രാർത്ഥിക്കുകയോ ചെയ്യുന്നു എങ്കിൽ,
എന്നെ ഉപദ്രവിക്കുവാൻ കാരണമന്വേഷിക്കുന്നു
എങ്കിൽ, എന്നെ തള്ളിക്കളഞ്ഞു എങ്കിൽ
ഞാൻ അവരോടു ക്ഷമിക്കുന്നു.
(ഇങ്ങനെ നിങ്ങൾക്കറിയാവുന്ന ആളുകളുടെ
പേരുകൾ എടുത്ത് പറയുക…)
അവരോട് ക്ഷമിച്ച് യേശുവിന്റെ നാമത്തിൽ
അവരെ അനുഗ്രഹിക്കുന്നു.
ദൈവമേ, നീ, നീ മാത്രം ദൈവമാകുന്നു.
നീയല്ലാതെ വേറൊരു ദൈവമോ രക്ഷകനോ ഇല്ല
എന്ന് ഞാൻ ഇപ്പോൾ പ്രഖ്യാപിക്കുന്നു.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ളോവേ
ഞാൻ നിന്നെ ആരാധിക്കുന്നു.
നിന്നോടുള്ള അനുസരണത്തിൽ ഞാൻ
ഇന്ന് എന്നെത്തന്നെ വിധേയപ്പെടുത്തുന്നു.
ദൈവമേ, നിന്റെ വചനം നയിക്കുന്നതുപോലെ
ചെയ്വാൻ ഞാൻ നിനക്ക് വിധേയപ്പെടുന്നു.
ഞാൻ പിശാചിനോട് എതിർത്തുനിൽക്കുന്നു.
അവന്റെ എല്ലാ സമ്മർദ്ദങ്ങളോടും
ആക്രമണങ്ങളോടും അവൻ എനിക്കെതിരായി
ഉപയോഗിക്കുന്ന ആളുകളോടും
അവന്റെ എല്ലാ മാധ്യമങ്ങളോടും
ഞാൻ എതിർത്തുനിൽക്കുന്നു.
ഞാൻ പിശാചിന് കീഴടങ്ങുകയില്ല.
ഞാൻ അവനെ എതിർക്കുന്നു.
എന്നിൽ നിന്നും അകറ്റിക്കളയുന്നു.
യേശുവിന്റെ നാമത്തിൽ എന്നിൽ നിന്ന്
അവനെ പുറന്തള്ളുന്നു.
പ്രത്യേകിച്ച് രോഗാവസ്ഥയോട് അണുബാധയോട്,
വേദനയോട്, നീരുവയ്ക്കുന്നതിനോട്, ക്ഷാമത്തോട്,
അലർജിയോട്, വൈറസിനോട്, ആഭിചാരത്തോട്
എല്ലാത്തരത്തിലുമുള്ള മാനസിക ആത്മീക
സമ്മർദ്ദങ്ങളോടും എതിർത്തു നിൽക്കുന്നു.
(നിങ്ങൾക്കെതിരെ വരുന്നെന്നു തോന്നുന്ന ഏതെങ്കിലും രോഗമോ, ദുരാത്മാവോ പേരെടുത്ത് പറയുക…)
കർത്താവായ യേശുവേ,
അങ്ങയുടെ ക്രൂശുമരണത്തിലൂടെ
ശാപത്തിൽനിന്നും എന്നെ വിടുവിച്ച്
മഹത്വത്തിലും, ആരോഗ്യത്തിലും,
പുത്രോത്പാദനത്തിലും, അഭിവൃദ്ധിയിലും,
വിജയത്തിലും, ദൈവീക കരുണയിലും,
ദൈവിക കൂട്ടുകെട്ടിലും ഇങ്ങനെ സകലത്തിലും
നീ അനുഗ്രഹിച്ചിരിക്കുന്ന അബ്രഹാമിന്റെ
അതേ അനുഗ്രഹത്തിന് എന്നെയും
യോഗ്യനാക്കിയതിനായി ഞാൻ
അങ്ങേയ്ക്കു സ്തോത്രം ചെയ്യുന്നു ആമേൻ.
܀܀܀܀
