Malayalam2

                         – തിങ്കൾ –

• അവൻ എന്നെ സൗഖ്യമാക്കുന്ന യഹോവ
ആകുന്നു.

• എന്റെ ആയുസ്സിന്റെ നീളം 120 വർഷം
ആയിരിക്കും.

• ഞാനോ സമാധാനത്തോടെ നല്ല
വാർദ്ധക്യത്തിൽ അടക്കപ്പെടും.

• തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കി
വെയ്ക്കുന്നതു പോലെ ഞാൻ
പൂർണ്ണ വാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.

• യേശു ക്രൂശിൽ ചൊരിഞ്ഞ
പുതിയ നിയമത്തിന്റെ രക്തം നിമിത്തം
ശാപവും ബാധകളും എന്നെ ഒഴിഞ്ഞു കടന്നു
പോകും. ദേശത്തെ ബാധിക്കുന്ന ഒരു ദോഷവും
എനിക്കു നാശത്തിനുകാരണമായി തീരുകയില്ല.

• ദൈവം രോഗങ്ങളെ എന്റെ നടുവിൽ നിന്ന്
(ക്രിസ്തുയേശുവിൽ) അകറ്റിക്കളഞ്ഞിരിക്കുന്നു,
എന്റെ ആയുഷ്കാലം (120 വർഷം)
ദൈവം പൂർത്തിയാക്കും.

• ഞാൻ ഭയപ്പെടുന്ന ദുർവ്വാധികളിൽ ഒന്നും
യഹോവ എന്റെമേൽ വരുത്താതെ,
യഹോവ സകല രോഗവും എന്നിൽ നിന്ന്
(ക്രിസ്തുയേശുവിൽ) അകറ്റിക്കളഞ്ഞിരിക്കുന്നു.

• ഭൂമിക്കു മീതെ ആകാശമുള്ള കാലത്തോളം
ഞാനും എന്റെ സന്തതിയും ദൈവം
എനിക്കു തന്ന ദേശത്ത്
ദീർഘായുസോടെ ഇരിക്കും.

• എന്റെ ദൈവമായ യഹോവ ,
തന്റെ ഏകജാതനായ പുത്രൻ യേശുവിനെ
നൽകുവാൻ തക്കവണ്ണം എന്നെ
സ്നേഹിച്ചത്കൊണ്ട് ശാപത്തെ എനിക്ക്
അനുഗ്രഹമാക്കി തീർത്തു.

• ഈ ന്യായപ്രമാണ പുസ്തകത്തിൽ
എഴുതിയിട്ടുള്ളതും അല്ലാത്തതുമായ
സകല രോഗങ്ങളിൽ നിന്നും
ബാധകളിൽ നിന്നും ക്രിസ്തുയേശു
എന്നെ വീണ്ടെടുത്തിരിക്കുന്നു

• ഞാൻ യേശുക്രിസ്തുവിൽ
സമൃദ്ധിയായ ജീവനിൽ വാഴുന്നു .

• ഞാൻ കാണുന്നതിനെ അല്ല
കാണാത്തതിനെ തന്നെ വിശ്വാസത്തോടെ
എന്റെ കണ്ണൂ കൊണ്ട് കാണുന്നു
(2 കൊരിന്ത്യർ 4:18 )

• എന്റെ ചുറ്റും കാണുവാൻ സാധിക്കുന്ന
കാര്യങ്ങളെ ആശ്രയിച്ചല്ല പകരം
ദൈവവചനത്തിലുള്ള എന്റെ
വിശ്വാസത്താലത്രേ ഞാൻ നടക്കുന്നത്
(2 കൊരിന്ത്യർ 5:7)

• ദൈവവചനത്തിൽ കൂടിയുള്ള
എന്റെ അനുഗ്രഹത്തിന് വിരോധമായി
പൊങ്ങുന്ന എല്ലാ ഉയർച്ചകളെയും
വിചാരങ്ങളെയും ഞാൻ ഇടിച്ചു കളയുന്നു
(2 കൊരിന്ത്യർ 10:5)

• ക്രിസ്തുയേശുവിൽ ഞാൻ
ദൈവ മുമ്പാകെ കുറ്റമില്ലാത്തവനായി
കണക്കാക്കപ്പെട്ടിരിക്കുന്നു (2 കൊരിന്ത്യർ 5:21)

Add Your Heading Text Here

Scroll to Top