സൗഖ്യവും പൂർണ്ണ ആരോഗ്യവും Page2

സൗഖ്യവും പൂർണ്ണ ആരോഗ്യവും എന്റെ ജീവിതത്തിൽ ക്രിസ്തുയേശു മുഖാന്തിരം ദൈവഹിതമാണ്

                 – ചൊവ്വ –

  • എൻറെ ബലം ജീവപര്യന്തം നിലനിൽക്കും.
    യേശു എനിക്ക് മറുവില ആയിരിക്കുന്നു.
    അവൻറെ കൃപയാൽ കുഴിയിൽ ഇറങ്ങാതെവണ്ണം
    ഞാൻ രക്ഷ പ്രാപിച്ചിരിക്കുന്നു. അതുകൊണ്ട്
    എൻറെ ദേഹം യൗവന ചൈതന്യത്താൽ
    പുഷ്ടി വെച്ച് ബാല്യപ്രായത്തിലേക്ക്
    തിരിഞ്ഞ് വന്നിരിക്കുന്നു.
  • ഞാൻ കുഴിയിൽ ഇറങ്ങി പോകാതെ
    ഇരിക്കേണ്ടതിന് യഹോവ എനിക്ക്
    ജീവരക്ഷ വരുത്തിയിരിക്കുന്നു.
    എൻറെ പ്രാണനെ പാതാളത്തിൽ നിന്ന്
    കരേറ്റിയിരിക്കുന്നു.
    യഹോവ എന്നെ സൗഖ്യമാക്കി
    എൻറെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കാൻ
    ഇടയാക്കിയതുമില്ല.
  • അവൻ എനിക്ക് ക്രിസ്തുവിൽ
    ദൈവശക്തി തന്ന് എന്നെ
    അനുഗ്രഹിച്ചിരിക്കുന്നു.
  • യഹോവ എന്നെ കാത്ത് ജീവനോടെ
    പാലിക്കും. ഞാൻ ഭൂമിയിൽ
    ഭാഗ്യവാനായിരിക്കും.
    എൻറെ ശത്രുക്കളുടെ ഇഷ്ടത്തിന്
    നീ എന്നെ ഏൽപ്പിക്കുകയില്ല.
  • യഹോവ രോഗശയ്യയിൽ എന്നെ താങ്ങി,
    ദീനത്തിൽ എൻറെ കിടക്ക എല്ലാം മാറ്റി
    വിരിച്ചിരിക്കുന്നു. യേശുവിൻറെ
    അടിപിണരുകളാൽ എനിക്ക്
    സൗഖ്യത്തെയും സ്വസ്ഥതയുടെയും
    കിടക്ക ലഭിച്ചിരിക്കുന്നു.

  • യഹോവ എന്റെ മുഖപ്രകാശരക്ഷയും എൻറെ
    ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ
    ഇനിയും അവനെ സ്തുതിക്കും.
  • ഒരനർത്ഥവും എനിക്ക് ഭവിക്കുകയില്ല.
    ഒരു ബാധയും എൻറെ കൂടാരത്തിന് അടുക്കയില്ല.
  • ക്രിസ്തുവിലുള്ള ദൈവത്തിൻറെ രക്ഷയെ ഞാൻ
    കണ്ടതുകൊണ്ട് ദീർഘായുസ്സുകൊണ്ട്
    എനിക്ക് തൃപ്തി വരും.
  • എൻറെ സകല രോഗങ്ങളെയും സൗഖ്യമാക്കി
    എൻറെ ജീവനെ നാശത്തിൽ നിന്ന്
    വീണ്ടെടുത്തിരിക്കുന്നു.
    എന്നെ ദയയും കരുണയും
    അണിയിച്ചിരിക്കുന്നു.
    എൻറെ യൗവനം കഴുകനെപ്പോലെ  പുതുകി
    വരത്തക്കവണ്ണം എൻറെ വായ്ക്ക്
    നന്മകൊണ്ട് തൃപ്തിവരുത്തിയിരിക്കുന്നു. 

  • ക്രിസ്തു എന്നിൽ വസിക്കുന്നതുകൊണ്ട്
    ഞാൻ കുലുങ്ങാത്ത അടിസ്ഥാനം
    ഉള്ളവനായി പണിയപ്പെടുന്നു.
    (എഫെസ്യർ 2:20, എഫെസ്യർ 3:17)    

  • ഞാൻ ദൈവത്തിൻറെ കൈപ്പണിയായി
    ക്രിസ്തുവിൽ സൽപ്രവർത്തിക്കായി മാത്രം
    സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. (എഫെസ്യർ 2:10)
  • ഞാൻ ദൈവത്തിൻറെ ദിവ്യസ്വഭാവത്തിനു
    കൂട്ടാളിയാകുന്നു. (2 പത്രോസ് 1:4)

  • എന്റെ ആത്മാവ് ശുഭമായിരിക്കുന്നതിനാൽ
    ഞാൻ ആരോഗ്യത്തിലും സകലത്തിലും
    അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. (3 യോഹന്നാൻ 2)
Scroll to Top