സൗഖ്യത്തിന്റെ ഏറ്റു പറച്ചിൽ- 1

  •  ഞാൻ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു (പുറ 15.26)
  • അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും (ഉല്പത്തി 6.3)
  •  നീയോ നല്ല വാർധക്യത്തിൽ അടക്കപ്പെടും. (ഉല്പത്തി 15.15)
  • തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും. (ഇയ്യോ 5.26 )
  • ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും (പുറ 12.13)
  • ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല. (പുറ 23.25,26)
  • യഹോവ സകലരോഗവും നിങ്കൽനിന്നു അകറ്റിക്കളയും.(ആവർത്ത 7.15)
  • നിങ്ങൾ ദീർഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിൻ.
    അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.(ആവർത്ത 11.9,21)
  • നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീർത്തു.
    നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി.(ആവർത്ത 23.5,നെഹെ 13.2)
  • മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു.
    ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി(ആവർത്ത 23.61,ഗലാ 3.13)
  •  നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നിൽക്കട്ടെ. (ആവർത്ത 33.25)
  • അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ;
    ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും.അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും;
    അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും. (ഇയ്യോ 33.24,25)
  • യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല.
    എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു. (സങ്കീ 30.1,2)
  • യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും. (സങ്കീ 29.11)
  • യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും (സങ്കീ 41.2 )
  • യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു. (സങ്കീ 41.3 )
  • എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക;
    അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.(സങ്കീ 43.5 )
  •  ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. (സങ്കീ 91.10)
  •  ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും. (സങ്കീ 91.16)
  • അവൻ നിന്റെ സകലരോഗങ്ങളെയും സൗഖ്യമാക്കുന്നു (സങ്കീ 103.3)
Scroll to Top