സൗഖ്യത്തിന്റെ ഏറ്റു പറച്ചിൽ -2

സൗഖ്യത്തിന്റെ ഏറ്റു പറച്ചിൽ

  • അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു. (സങ്കീ 107.20)
  • ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.  (സങ്കീ 118.17)
  • മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു. (സങ്കീ 147.3)
  • മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. (സദൃശ 4.10)
  • അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും.  (സദൃശ 3.8)
  • അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു. (സദൃശ  4.22)
  • കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.(സദൃശ 15.30)
  • ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ (സദൃശ 16.24)
  • യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ. സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു;
    തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. (നെഹ 8.10; സദൃശ 17.22)
  • കാണുന്നവരുടെ കണ്ണു ഇനി മങ്ങുകയില്ല;.അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും (യെശ 32:3; 35:5)
  • വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും (യെശ 32:3; 35:5)
  • ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; (യെശ 35:6 ; 32:4 )
  • അന്നു മുടന്തൻ മാനിനെപ്പോലെ ചാടും   (യെശ 35:6)
  • കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു. എന്റെ ജീവനും കേവലം അതിലത്രേ;
    അങ്ങനെ നീ എന്നെ സൌഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും. യഹോവ എന്നെ രക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്നു  (യെശ 38 :16, 20)
  • അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു (യെശ 40:29)
  • എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും;.ഞാൻ നിന്നോടുകൂടെ ഉണ്ടു . 
    ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും (യെശ 40.31,41.10 )
  • നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും;
    ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. (യെശ 46:4)
  • സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു.(യെശ 53 :4)
  • നമ്മുടെ വേദനകളെ അവൻ ചുമന്നു. (യെശ 53 :4)
  • അവൻ അവന്നു കഷ്ടം വരുത്തി (യെശ  53:10)
Scroll to Top