Health1

         – ബുധൻ – 

  • ദൈവം തന്റെ വചനത്തെ (യേശുവിനെ)
    അയച്ചു എന്നെ സൗഖ്യമാക്കി
    എൻറെ കുഴികളിൽ നിന്ന് എന്നെ വിടുവിച്ചു.
  • മരണമേ നിന്റെ ജയം എവിടെ.
    ഞാൻ മരിക്കയില്ല ജീവനോടെ ഇരുന്ന്
    ദൈവത്തിൻറെ പ്രവർത്തികളെ വർണ്ണിക്കും.
    എന്റെ കർത്താവായ യേശുക്രിസ്തു നിമിത്തം
    എനിക്ക് എല്ലായിടത്തും എല്ലായ്പ്പോഴും ജയം
    നൽകുന്ന ദൈവത്തിന് സ്തോത്രം.
  • മനം തകർന്നവരെ യഹോവ
    സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ
    കെട്ടുകയും ചെയ്യുന്നു.
  • ഞാൻ ദൈവ വചനങ്ങളെ കേട്ട്
    കൈക്കൊള്ളുന്നത് കൊണ്ട്
    എനിക്ക് ദീർഘായുസ്സുണ്ടാകും.
  • ക്രിസ്തുവിൻറെ വചനം ഞാൻ മറക്കാതെ,
    സകല ജ്ഞാനത്തോടും
    എന്നിൽ വസിക്കുന്നത് കൊണ്ട്,
    അവ എനിക്ക് ദീർഘായുസ്സും
    ജീവകാലവും സമാധാനവും വർദ്ധിപ്പിച്ച് തരും .
    അത് എൻറെ നാഭിക്കു ആരോഗ്യവും
    അസ്ഥികൾക്ക് തണുപ്പും ആയിരിക്കും.
  • ദൈവത്തിൻറെ വചനം ശ്രദ്ധിക്കുന്നവർക്ക്,
    കേൾക്കുന്നവർക്ക്, എപ്പോഴും
    വായിക്കുന്നവർക്ക്,
    അവയെ ഹൃദയത്തിൻറെ നടുവിൽ
    സൂക്ഷിക്കുന്നവർക്ക്,
    അവയെ ലഭിക്കുന്നവർക്ക് അവ ജീവനും
    അവരുടെ സർവ്വദേഹത്തിനും സൗഖ്യവും
    ആകുന്നു.
  • കണ്ണിന്റെ ശോഭ ഹൃദയത്തെ
    സന്തോഷിപ്പിക്കുന്നു.
    നല്ല വർത്തമാനം (ക്രിസ്തുവിൻറെ വചനം)
    എൻറെ അസ്ഥികളെ തണുപ്പിക്കുന്നു .
    സന്തോഷമുള്ള എൻറെ കണ്ണിൽ കൂടെ വരുന്ന
    വെളിച്ചം മറ്റുള്ളവരുടെ ഹൃദയത്തെ
    സന്തോഷിപ്പിക്കുന്നു. ക്രിസ്തുവിൻറെ വചനം
    അസ്ഥികളെ ബലപ്പെടുത്തുന്നു.
  • ഇമ്പമുള്ള വാക്ക് (ദൈവ വചനം)
    തേൻ കട്ടയാകുന്നു അത് എന്റെ മനസ്സിന്
    മധുരവും എൻറെ അസ്ഥികൾക്ക്
    ഔഷധവും തന്നെ.
  • ക്രിസ്തുവിൻറെ വചനം ഐശ്വര്യമായി
    എന്നിൽ വസിക്കുന്നതുകൊണ്ട്
    എന്നിൽ സന്തോഷമുണ്ട്.
    സന്തോഷം നിറഞ്ഞ എൻറെ ഹൃദയം
    നല്ല ഒരു ഔഷധമാകുന്നു .
    ഈ ദിവസം കർത്താവിന് വിശുദ്ധമാകുന്നു:
    എൻറെ മനസ്സ് വേദനിക്കുകയോ
    മ്ലാനമായി ഇടിഞ്ഞു പോവുകയോ ഇല്ല.
    യഹോവയിങ്കലെ സന്തോഷം
    എൻറെ ബലം ആകുന്നുവല്ലോ.
  • എൻറെ കണ്ണ് ഇനി മങ്ങുകയില്ല,
    എൻറെ ചെവി ശ്രദ്ധിക്കും.
  • ദൈവത്തിന്റെ ഹിതം തിരിച്ചറിയേണ്ടതിന്
    ഞാൻ മനസ്സ് പുതുക്കി ദിനം തോറും
    രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.
    ( റോമർ 12:2)
  • ഞാൻ ക്രിസ്തുയേശുമൂലം സകലത്തിലും
    ജയം പ്രാപിച്ചിരിക്കുന്നു (റോമർ 8:37)
  • ഞാൻ ഭൂമിയുടെ ഉപ്പാകുന്നു ഞാൻ മൂലം
    എൻറെ ഭവനം, എൻറെ ജോലി സ്ഥാപനം,
    എൻറെ സഭ, എൻറെ ശുശ്രൂഷ എല്ലായിടവും
    പ്രയോജനമാകുംവിധം രുചിയുള്ളതാകുന്നു
    (മത്തായി 5:13)
Scroll to Top