സൗഖ്യവും പൂർണ്ണ ആരോഗ്യവും
– വെള്ളി –
യേശു വാക്ക്കൊണ്ട്
ദുരാത്മാക്കളെ പുറത്താക്കി
സകലദീനക്കാർക്കും സൗഖ്യം വരുത്തി .
യേശു എൻറെ ബലഹീനതകളെ എടുത്ത്
എൻറെ വ്യാധികളെ ചുമന്നു.
യേശു പറഞ്ഞു രോഗികൾക്ക്
എന്നെക്കൊണ്ട് ആവശ്യമുണ്ട്.
യേശു വലിയ പുരുഷാരത്തെ കണ്ടു
അവരിൽ മനസ്സലിഞ്ഞു
അവരുടെ രോഗികളെ സൗഖ്യമാക്കി .
യേശു സുവിശേഷം പഠിപ്പിക്കുകയും
പ്രസംഗിക്കുകയും ജനത്തിലുള്ള
സകല ദീനത്തെയും വ്യാധിയെയും
സൗഖ്യമാക്കുകയും ചെയ്തു .
യേശു കുരുടന്മാരുടെ കണ്ണു തൊട്ട്
അവരോട് നിങ്ങളുടെ വിശ്വാസം പോലെ
നിങ്ങൾക്ക് ഭവിക്കട്ടെ എന്ന് പറഞ്ഞു .
ഉടനെ അവരുടെ കണ്ണ് തുറന്നു .
യേശു എനിക്ക് അശുദ്ധാത്മാക്കളെ
പുറത്താക്കുവാനും,
സകല ദീനവും വ്യാധിയും
പൊറുപ്പിപ്പാനും അധികാരം തന്നിരിക്കുന്നു .
യേശുവിൻറെ പിന്നാലെ ചെന്നവരെ ഒക്കെയും
അവൻ സൌഖ്യമാക്കി.
യേശുവിൻറെ വസ്ത്രത്തിന്റെ തൊങ്ങൽ
തൊട്ടവർക്ക് ഒക്കെയും സൗഖ്യം വന്നു.
സൗഖ്യം മക്കളുടെ അപ്പം എന്ന് യേശു
പറഞ്ഞു.
യേശു പറഞ്ഞു;
രോഗം സാത്താന്യബന്ധനം ആണെന്നും
ഇന്ന് തന്നെ അതിൽ നിന്ന്
വിടുവിക്കപ്പെടേണ്ടതും ആണ്.
യേശുവിൽ ജീവൻ ഉണ്ട് ,
യേശുവിൻറെ ജീവൻ
മനുഷ്യരുടെ വെളിച്ചം ആണ്.
ഈ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു .
ഇരുളോ അതിനെ പിടിച്ചടക്കിയില്ല .
യേശു പറഞ്ഞു ഞാൻ ജീവൻറെ അപ്പം
ആകുന്നു. ഞാൻ ജീവനെ നൽകുന്നു .
യേശു പറഞ്ഞു ഞാൻ നിങ്ങളോട്
സംസാരിച്ചുകൊണ്ടിരിക്കുന്ന വചനങ്ങൾ
ആത്മാവും ജീവനും ആകുന്നു .
(വചനം ജീവൻ നൽകുന്ന ആത്മാവ് ആകുന്നു)
യേശു പറഞ്ഞു ഞാൻ വന്നത്
മനുഷ്യർക്ക് ആസ്വദിക്കത്തക്ക
ജീവൻ ഉണ്ടാകുവാനും ,
സമൃദ്ധി നിറഞ്ഞ് കവിയുന്ന ജീവൻ
ഉണ്ടാകുവാനുമത്രെ വന്നത് .
യേശു പറഞ്ഞു:
ഞാൻ തന്നെ ഉയർത്തെഴുന്നേൽപ്പും
ജീവനും ആകുന്നു.
എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും
ജീവിക്കും .
യേശു പറഞ്ഞു നിങ്ങൾ എൻറെ നാമത്തിൽ
എന്നോട് അപേക്ഷിക്കുന്നത് ഒക്കെയും
ഞാൻ ചെയ്തുതരും.
യേശുവിൻറെ നാമത്തിലെ വിശ്വാസത്താൽ
നമ്മൾ ബലം പ്രാപിക്കുകയും ആരോഗ്യം
വരുവാൻ ഏതുവായി തീരുകയും ചെയ്യും.
ദൈവം സൗഖ്യമാക്കുവാനും
അൽഭൂതങ്ങളും അടയാളങ്ങളും
ഉണ്ടാകൂവാനും തൻറെ കൈ നീട്ടുന്നു .
യേശുക്രിസ്തു എന്നെ
സൗഖ്യമാക്കിയിരിക്കുന്നു. എഴുന്നേറ്റ് തന്നെത്താൻ
കിടക്ക വിരിച്ചുകൊൾക.
ഞാൻ ദുഷ്ടന്റെ തീയ്യമ്പുകളെ കെടുത്തുവാൻ
തക്കതായ വിശ്വാസം എന്ന പരിച
എടുത്തിരിക്കുന്നു. (എഫെസ്യർ 6:16)
എൻറെ ആഗ്രഹങ്ങൾക്കുവേണ്ടി
ഞാൻ സ്തോത്രത്തോടെ പ്രാർത്ഥിക്കുകയും
അവ ലഭിക്കുകയും ചെയ്യുന്നു .
(മർക്കോസ് 11:24)
ഞാൻ ആറ്റരികെ നട്ടിരിക്കുന്ന വൃക്ഷം
പോലെയും, തക്കകാലത്ത് ഫലം
കായ്ക്കുകയും ഞാൻ ചെയ്യുന്നതെല്ലാം
സാധിക്കുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ (1:3)
ഞാൻ പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു .
ദൈവം എന്റെ ശരീരത്തിനുള്ളിൽ വസിക്കുന്നു
(1 കൊരിന്ത്യർ 6: 19)
എനിക്ക് വിലയേറിയതും ,
അതിമഹത്വവുമായുള്ള
വാഗ്ദത്തം ലഭിച്ചിരിക്കുന്നതിനാലും ,
ഞാൻ ദിവ്യ സ്വഭാവത്തിനു കൂട്ടാളിയായതിനാലും
ലോകത്തിൻറെ മോഹത്താലുള്ള
നാശത്തിൽനിന്നും
ഞാൻ പൂർണമായി മോചിക്കപ്പെട്ടിരിക്കുന്നു.
(2 പത്രോസ് 1:4)
