Health3

സൗഖ്യവും പൂർണ്ണ ആരോഗ്യവും

              വെള്ളി

 

യേശു വാക്ക്കൊണ്ട്

ദുരാത്മാക്കളെ പുറത്താക്കി

സകലദീനക്കാർക്കും സൗഖ്യം വരുത്തി .

യേശു എൻറെ ബലഹീനതകളെ എടുത്ത്

എൻറെ വ്യാധികളെ ചുമന്നു.

യേശു പറഞ്ഞു രോഗികൾക്ക്

എന്നെക്കൊണ്ട് ആവശ്യമുണ്ട്.

യേശു വലിയ പുരുഷാരത്തെ കണ്ടു

അവരിമനസ്സലിഞ്ഞു

അവരുടെ രോഗികളെ സൗഖ്യമാക്കി .

യേശു സുവിശേഷം പഠിപ്പിക്കുകയും

പ്രസംഗിക്കുകയും ജനത്തിലുള്ള

സകല ദീനത്തെയും വ്യാധിയെയും

സൗഖ്യമാക്കുകയും ചെയ്തു .

യേശു കുരുടന്മാരുടെ കണ്ണു തൊട്ട്

അവരോട് നിങ്ങളുടെ വിശ്വാസം പോലെ

നിങ്ങൾക്ക് ഭവിക്കട്ടെ എന്ന് പറഞ്ഞു .

ഉടനെ അവരുടെ കണ്ണ് തുറന്നു .

യേശു എനിക്ക് അശുദ്ധാത്മാക്കളെ

പുറത്താക്കുവാനും,

സകല ദീനവും വ്യാധിയും

പൊറുപ്പിപ്പാനും അധികാരം തന്നിരിക്കുന്നു .

യേശുവിൻറെ പിന്നാലെ ചെന്നവരെ ഒക്കെയും

അവൻ സൌഖ്യമാക്കി.

യേശുവിൻറെ വസ്ത്രത്തിന്റെ തൊങ്ങ

തൊട്ടവർക്ക് ഒക്കെയും സൗഖ്യം വന്നു.

സൗഖ്യം മക്കളുടെ അപ്പം എന്ന് യേശു

പറഞ്ഞു.

യേശു പറഞ്ഞു;

രോഗം സാത്താന്യബന്ധനം ആണെന്നും

ഇന്ന് തന്നെ അതിൽ നിന്ന്

വിടുവിക്കപ്പെടേണ്ടതും ആണ്.

യേശുവിൽ ജീവൻ ഉണ്ട് ,

യേശുവിൻറെ ജീവൻ

മനുഷ്യരുടെ വെളിച്ചം ആണ്.

ഈ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു .

ഇരുളോ അതിനെ പിടിച്ചടക്കിയില്ല .

യേശു പറഞ്ഞു ഞാജീവൻറെ അപ്പം

ആകുന്നു. ഞാൻ ജീവനെ നൽകുന്നു .

യേശു പറഞ്ഞു ഞാൻ നിങ്ങളോട്

സംസാരിച്ചുകൊണ്ടിരിക്കുന്ന വചനങ്ങ

ആത്മാവും ജീവനും ആകുന്നു .

(വചനം ജീവൻ നൽകുന്ന ആത്മാവ് ആകുന്നു)

യേശു പറഞ്ഞു ഞാൻ വന്നത്

മനുഷ്യർക്ക് ആസ്വദിക്കത്തക്ക

ജീവൻ ഉണ്ടാകുവാനും ,

സമൃദ്ധി നിറഞ്ഞ് കവിയുന്ന ജീവൻ

ഉണ്ടാകുവാനുമത്രെ വന്നത് .

യേശു പറഞ്ഞു:

ഞാൻ തന്നെ ഉയർത്തെഴുന്നേൽപ്പും

ജീവനും ആകുന്നു.

എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും

ജീവിക്കും .

യേശു പറഞ്ഞു നിങ്ങഎൻറെ നാമത്തി

എന്നോട് അപേക്ഷിക്കുന്നത് ഒക്കെയും

ഞാൻ ചെയ്തുതരും.

യേശുവിൻറെ നാമത്തിലെ വിശ്വാസത്താ

നമ്മൾ ബലം പ്രാപിക്കുകയും ആരോഗ്യം

വരുവാഏതുവായി തീരുകയും ചെയ്യും.

ദൈവം സൗഖ്യമാക്കുവാനും

അൽഭൂതങ്ങളും അടയാളങ്ങളും

ഉണ്ടാകൂവാനും തൻറെ കൈ നീട്ടുന്നു .

യേശുക്രിസ്തു എന്നെ

സൗഖ്യമാക്കിയിരിക്കുന്നു. എഴുന്നേറ്റ് തന്നെത്താ

കിടക്ക വിരിച്ചുകൊൾക.

ഞാദുഷ്ടന്റെ തീയ്യമ്പുകളെ കെടുത്തുവാ

തക്കതായ വിശ്വാസം എന്ന പരിച

എടുത്തിരിക്കുന്നു. (എഫെസ്യർ 6:16)

എൻറെ ആഗ്രഹങ്ങൾക്കുവേണ്ടി

ഞാൻ സ്തോത്രത്തോടെ പ്രാർത്ഥിക്കുകയും

അവ ലഭിക്കുകയും ചെയ്യുന്നു .

(മർക്കോസ് 11:24)

ഞാആറ്റരികെ നട്ടിരിക്കുന്ന വൃക്ഷം

പോലെയും, തക്കകാലത്ത് ഫലം

കായ്ക്കുകയും ഞാൻ ചെയ്യുന്നതെല്ലാം

സാധിക്കുകയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ (1:3)

ഞാപരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു .

ദൈവം എന്റെ ശരീരത്തിനുള്ളിൽ വസിക്കുന്നു

(1 കൊരിന്ത്യർ 6: 19)

എനിക്ക് വിലയേറിയതും ,

അതിമഹത്വവുമായുള്ള

വാഗ്ദത്തം ലഭിച്ചിരിക്കുന്നതിനാലും ,

ഞാൻ ദിവ്യ സ്വഭാവത്തിനു കൂട്ടാളിയായതിനാലും

ലോകത്തിൻറെ മോഹത്താലുള്ള

നാശത്തിൽനിന്നും

ഞാപൂർണമായി മോചിക്കപ്പെട്ടിരിക്കുന്നു.

(2 പത്രോസ് 1:4)

Scroll to Top