Malayalam1

Confessions and Prayers in Malayalam

ദൈവീക കരുണയുടെ ഏറ്റുപറച്ചിൽ

ഈ നിമിഷം മുതൽ, യേശുവിന്റെ നാമത്തിൽ
പിതാവായ ദൈവം എന്നെ കാണുന്നതുപോലെ
ഞാൻ എന്നെ കാണുന്നു.
ക്രിസ്തുയേശുവിനാൽ എനിക്ക് –
കൃപയും കരുണയും ലഭിച്ചിരിക്കുന്നു.
അവൻ എന്നെ മഹത്വവും ബഹുമാനവും
അണിയിച്ചിരിക്കുന്നു.

ഞാൻ ക്രിസ്തുയേശുവിൽ ദൈവനീതിയാകുന്നു.
യേശുക്രിസ്തു എന്ന ഏകൻ നിമിത്തം
ഞാൻ ജീവനിൽ സമൃദ്ധിയായ് വാഴുന്നു.
യേശുവിന്റെ നാമം നിമിത്തം ഞാൻ
ഇപ്പോൾ ഇപ്രകാരം പ്രഖ്യാപിക്കുന്നു :

ഞാൻ ദൈവീകകരുണയിൽ നടക്കുന്നു.
ഞാൻ പോകുന്ന ഇടങ്ങളിലെല്ലാം
ക്രിസ്തു മുഖാന്തിരം എനിക്ക്
മുൻഗണന ലഭിച്ചിരിക്കുന്നു.
എന്റെ അതിർത്തി വിസ്താരമായിരിക്കുന്നു.
എനിക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു.
എനിക്ക് സ്ഥിരമായ വരുമാനവും,
ജോലിയും ലഭിച്ചിരിക്കുന്നു.
എന്റെ തൊഴിലിൽ ഞാൻ
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

എനിക്ക് അതിമഹത്തായ പ്രതിഫലം ഉണ്ട്.
അമാനുഷിക വർദ്ധനവ് ദിനം പ്രതി ഉണ്ട്.

ദൈവീക നിലവാരത്തിൽ ഞാൻ
പുന:സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
എനിക്കും, എന്റെ സകലകാര്യങ്ങൾക്കും
പ്രാധാന്യം ലഭിച്ചിരിക്കുന്നു.
എന്റെ നിവേദനങ്ങളും അപേക്ഷകളും
അനുവദിക്കപ്പെട്ടിരിക്കുന്നു.
നിയമങ്ങളും നയങ്ങളും എനിക്കുവേണ്ടി
മാറ്റിയെഴുതപ്പെട്ടിരിക്കുന്നു.
ഞാൻ പോരാടേണ്ടാത്ത യുദ്ധങ്ങൾ
ഞാൻ ജയിച്ചിരിക്കുന്നു.

എന്തുകൊണ്ട്?

സകലത്തിലും ദൈവിക കരുണ
എന്റെമേൽ ഉള്ളതുകൊണ്ട്.
ദൈവീക അനുഗ്രഹവും, ദൈവീക കരുണയും
എല്ലായിടത്തും എല്ലായ്പ്പോഴും
എന്റെ ജീവിതത്തിൽ ഉണ്ട്.

ഈ ദൈവിക കരുണ ഇപ്പോൾ
എന്റെ മുന്നമേ പോകുന്നുവെന്ന്
ആത്മാർത്ഥതയോടെ പ്രതീക്ഷിക്കുകയും
വിശ്വസിക്കുകയും ചെയ്യുന്നു.
എന്നന്നേക്കും നിലനിൽക്കുന്ന പ്രമോദങ്ങളും,
സൗഹാർദങ്ങളും ദൈവിക കരുണമൂലം
എന്നെ ചുറ്റിയിരിക്കുന്നു.

മനുഷ്യർ അസാധ്യമെന്നു പറഞ്ഞ വാതിലുകൾ
എനിക്കായ് ഇപ്പോൾ തുറക്കപ്പെട്ടിരിക്കുന്നു.
ഇപ്പോൾ, ഒരു തടസ്സത്തിനും എന്നെ
നിർത്തുവാൻ സാധിക്കുകയില്ല.
യാതൊരു വിധ നിയന്ത്രണങ്ങൾക്കോ,
പരിമിതികൾക്കോ എനിക്കോ,
എന്റെ ജീവിത പദ്ധതികൾക്കോ
കാലതാമസം വരുത്തുവാൻ സാധിക്കുന്നതല്ല.
ദൈവത്തിൽ നിന്നും ഉത്ഭവിച്ചിരിക്കുന്ന
യഥാർത്ഥ കരുണ എന്റെ മേലുള്ളതുകൊണ്ട്,

യേശുവിന്റെ നാമത്തിൽ,
സ്വർഗ്ഗീയ പിതാവിനാൽ ഞാൻ
മാനിക്കപ്പെട്ടിരിക്കുന്നു.
ദൈവ മുൻപാകെ ഞാൻ വിശിഷ്ടനും
പ്രത്യേകതയുള്ളവനും ആകുന്നു.
ഞാൻ അവന്റെ വാത്സല്യ പാത്രമായിരിക്കുന്നു.
ഞാൻ അവന്റെ കണ്ണിന്റെ
കൃഷ്ണമണിയായിരിക്കുന്നു.
ഞാൻ അനുഗ്രഹീതനും ഏറെ പ്രിയപ്പെട്ടവനും
ആയിരിക്കുന്നു.

യേശുവിന്റെ നാമത്തിൽ ഇപ്പോഴും എപ്പോഴും
അങ്ങനെതന്നെ ആയിരിക്കും. ആമേൻ !
܀܀܀܀

Scroll to Top