ക്രിസ്തുയേശുവിൽ ദൈവം എനിക്ക് അനുകൂലമായി എൻറെ പക്ഷത്തുണ്ട്.
യേശുവിൻറെ രക്തം തളിക്കപ്പെട്ടിരിക്കുന്നതിനാൽ എൻറെ എല്ലാ
ആവശ്യങ്ങളും നിറവേറ്റപ്പെട്ടിരിക്കുന്നു. എൻറെ ഒരാവശ്യവും
നിഷേധിക്കപ്പെടുകയില്ല. അതുകൊണ്ട് ഞാൻ ദൈവീക സ്വസ്ഥതയിൽ
പ്രവേശിക്കുന്നു. ഞാൻ വിശ്വാസത്തിൻറെ പരീക്ഷ ജയിച്ചിരിക്കുന്നു.
എനിക്കറിയാം ഞാൻ ക്രിസ്തുവിൽ അനുഗ്രഹപെട്ടിരിക്കുന്നു എന്ന് .
ദൈവത്തിൻറെ ഉത്തമമായത് എനിക്ക് ലഭിച്ചുമിരിക്കുന്നു.
യേശുവിൻറെ രക്തം ശത്രുക്കളുടെ സകല മലിനതകളിൽ നിന്നും എന്നെ
ശുദ്ധീകരിക്കുന്നു.
യേശുവിൻറെ രക്തം എൻറെ മനസ്സിനെയും ചിന്തയെയും രാവും പകലും
സൂക്ഷിക്കുന്നു.
യേശുവിൻറെ രക്തം ശത്രുവിന്റെ സകല വഞ്ചനയെയും തടഞ്ഞ്, എന്നെ
വഴിതെറ്റിക്കുവാൻ വരുന്ന അവൻറെ സകല പരിശ്രമങ്ങളെയും
ആരംഭത്തിലെ ഇല്ലാതാക്കി കളയുന്നു.
യേശുവിൻറെ രക്തം ദുഷ്ടന്‍റെ സകല തീയ്യമ്പുകളിൽ നിന്നും എന്നെ മറച്ചു
സംരക്ഷിക്കുന്നു.
യേശുവിൻറെ രക്തം ജീവിക്കുന്നു !
ജീവനും കൃപയും കൊണ്ട് അത് നിറഞ്ഞിരിക്കുന്നു .
അത് എന്നെയും എനിക്കുള്ള സകലത്തെയും എല്ലാ ദിവസവും എല്ലാ
വിധത്തിലും ദൈവത്തിൻറെ പൂർണ ഹിതത്തിനൊത്തവണ്ണം
നിരപ്പിക്കുവാൻ മതിയായതാകുന്നു
