– വ്യാഴം –
- എൻറെ കണ്ണ് തുറന്നുവരും,
എന്റെ ചെവി അടങ്ങിയിരിക്കുകയുമില്ല.
- ഞാൻ മാനിനെ പോലെ ചാടും;
എൻറെ നാവ് ഉല്ലസിച്ചു ഘോഷിക്കും .
- എൻറെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും .
എൻറെ നാവ് തടവില്ലാതെ വ്യക്തമായി
സംസാരിക്കും.
- യഹോവ എന്നെ സൗഖ്യമാക്കി
എൻറെ ജീവനെ രക്ഷിക്കും.
യഹോവ എന്നെ രക്ഷിപ്പാൻ
ഒരുങ്ങിയിരിക്കുന്നു .
- യഹോവ ധൈര്യം ഇല്ലാത്തവർക്കും
നിരുൽസാഹികൾക്കും, വിളറിയവർക്കും
തലകറക്കം ഉള്ളവർക്കും ,
ക്ഷീണിച്ചിരിക്കുന്നവർക്കും
ഇച്ഛാശക്തി ഇല്ലാത്തവർക്കും
ശക്തി വർദ്ധിപ്പിക്കുകയും
നിറഞ്ഞു കവിയത്തക്ക രീതിയിൽ
പെരുക്കുകയും ചെയ്യുന്നു.
ഞാൻ കഴുകനെ പോലെ ചിറകടിച്ച് കയറും,
ഞാൻ തളർന്നു പോകാതെ ഓടുകയും
ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും.
- ഭ്രമിച്ചു നോക്കേണ്ട,
ദൈവം എന്നെ ശക്തീകരിക്കും,
അവൻ എന്നെ സഹായിക്കും.
ദൈവത്തിൻറെ നീതിയുള്ള വലം കൈകൊണ്ട്
അവൻ എന്നെ താങ്ങും .
- എൻറെ വാർദ്ധക്യം വരെ യേശു അനന്യൻ
തന്നെ.
ഞാൻ നരയ്ക്കുവോളം ദൈവം എന്നെ ചുമക്കും .
- എൻറെ രോഗങ്ങളെ യേശു വഹിച്ചു.
- എൻറെ വേദനകളെ യേശു ചുമന്നു.
- എനിക്ക് വേണ്ടി യേശു തകർക്കപ്പെട്ടു .
- യേശുവിന്റെ അടിപിണരുകളാൽ
എനിക്ക് സൗഖ്യം വന്നുമിരിക്കുന്നു .
- യഹോവ എന്നെ സൗഖ്യമാക്കും.
- എൻറെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും.
- എൻറെ മുറിവുകൾക്ക് വേഗത്തിൽ പൊറുതി വരും.
- യഹോവ എന്റെ മുറിവുകളെ പൊറുപ്പിച്ച്
എനിക്ക് ആരോഗ്യം വരുത്തും .
- യഹോവ രോഗശാന്തിയും ആരോഗ്യവും വരുത്തി
എന്നെ സൗഖ്യമാക്കുകയും
സമാധാനത്തിന്‍റെയും
സത്യത്തിന്റെയും സമൃദ്ധി
എനിക്ക് വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു .
- ഒടിഞ്ഞതിനെ മുറിവ് കെട്ടുകയും,
ദീനം പിടിച്ചതിനെ ശക്തീകരിക്കുകയും
ചെയ്യും.
- ഞാൻ ജീവിക്കേണ്ടതിന് യേശു
എന്നിൽ പരിശുദ്ധാത്മാവിനെയും
ശ്വാസത്തെയും
വരുത്തി തന്റെ ആത്മാവിനെ എന്നിൽ
ആക്കിയിരിക്കുന്നു.
- ഞാൻ ലോകത്തിൻറെ വെളിച്ചം ആകുന്നു .
എന്റെ ജീവിതത്തിനും, ഞാൻ ആയിരിക്കുന്ന
സാഹചര്യത്തിലും ഇരുൾ വസിക്കുകയില്ല .
ഇരുട്ടിനെ ഞാൻ പുറത്താക്കുന്നു .
(മത്തായി 5:14)
- ഞാൻ ക്രിസ്തുവിൽ പരിപൂർണ്ണനായിരിക്കുന്നു
(കൊലോസ്യർ 2 :10 )
- ഞാൻ കർത്താവിൻറെ ശക്തിയുടെ ബലത്തിൽ
ഉറച്ചിരിക്കുന്നു. (എഫെസ്യർ 6:10)
