യേശുക്രിസ്തുവിന്റെ നാമത്തിൽ
ഞാൻ ഇപ്പോൾ തന്നെ, എന്റെമേലും,
എന്റെ കുടുംബത്തിന്റെമേലും ഇട്ടതും,
ഇട്ടുകൊണ്ടിരിക്കുന്നതുമായ എല്ലാ
വിധത്തിലുമുള്ള തിന്മകളിൽനിന്നും,
ശാപങ്ങളിൽനിന്നും,
മാന്ത്രിക വസ്തുക്കളിൽനിന്നും, ഏലസിൽനിന്നും,
കാമം ജനിപ്പിക്കുന്ന വസ്തുക്കളിൽനിന്നും,
വശീകരണത്തിൽനിന്നും വശ്യപ്രയോഗ
ത്തിൽനിന്നും, പീഡനത്തിൽ നിന്നും,
ശല്യത്തിൽനിന്നും,
പ്രകോപനത്തിൽ നിന്നും, അലട്ടലിൽ നിന്നും,
ശാപം പറച്ചിലിൽനിന്നും, പ്രാക്കിൽനിന്നും,
മയക്കു വിദ്യയിൽ നിന്നും,
എല്ലാ നിർഭാഗ്യങ്ങളിൽനിന്നും,
മനസ്സിനെ ബാധിക്കുന്ന ദുഷ്ടശക്തികളിൽ നിന്നും,
ആഭിചാര സ്വാധീനങ്ങളിലും നിന്നും,
വശീകരണങ്ങളിൽനിന്നും, മോഹങ്ങളിൽനിന്നും,
മയക്കങ്ങളിൽനിന്നും,
ഈസബേല്യ ഉപദേശങ്ങളിൽനിന്നും,
ആഭിചാര കർമ്മങ്ങളിൽനിന്നും,
വശ്യൗഷധങ്ങളിൽനിന്നും
അവിശ്വാസത്തിന്റെ പ്രാർത്ഥന കളിൽനിന്നും,
കഴിഞ്ഞ പത്തു തലമുറകളിലായി
എന്റെയും എന്റെ ജീവിത പങ്കാളിയുടെ
കുടുംബങ്ങളിൽനിന്നും, ക്രിസ്തുവിൽ എന്റെ
പദവിക്കെതിരായുള്ള പ്രാർത്ഥനകളിൽനിന്നും,
ഞാൻ എന്നെയും, എന്റെ കുടുംബത്തെയും
അഴിച്ച് വേർപെടുത്തി, അവയെ ശാസിച്ച്
അവയോടു എതിർത്തു നിൽക്കുന്നു
രഹസ്യവും മാന്ത്രികവുമായ ദുഷ്ട ഉറവിടങ്ങളിൽ
നിന്നും ഞാൻ ചേർന്നതോ, ബന്ധപ്പെട്ടതോ ആയ
ഏതെങ്കിലും വ്യക്തികളിൽ നിന്നും
ഞാൻ എന്നെത്തന്നെ അഴിച്ചു വേർപെടുത്തുന്നു.
അവയെ അയച്ച ഉറവിടത്തിലേക്ക്
ഇപ്പോൾത്തന്നെ തിരികെ പോകട്ടെ.
ശാപത്തെ സ്നേഹിക്കുന്നവനിലേക്കുതന്നെ
ദുഷ്ടപൈതൃകവും, അടിമത്വവും തടവും
മടങ്ങിപ്പോകട്ടെ.
യേശുവിന്റെ നാമത്തിൽ ഞാൻ എന്നിലും
എന്റെ കുടുംബത്തിലുമുള്ള
എല്ലാ ദുഷ്ടപൈതൃകത്തെയും
അശുദ്ധാത്മ പ്രവർത്തനത്തെയും, ബാധയെയും,
മനസ്സിനെ ബാധിക്കുന്ന ദുഷ്ടാത്മ ശക്തികളെയും,
ശാരീരിക, മാനസികമായ
രോഗങ്ങളുടെ ബന്ധനത്തെയും,
ഞങ്ങളുടെമേൽ ഉള്ള കുടുംബപരവും
ദാമ്പത്യപരവുമായ എല്ലാ ശാപത്തെയും
കഴിഞ്ഞ പത്തു തലമുറകളിലായി
ഞങ്ങളുടെ ഇരുകുടുംബങ്ങളിമുള്ള
പാപത്തിന്റെയും ലംഘനത്തിന്റെയും,
അനീതിയുടെയും അധർമ്മത്തിന്റെയും,
എന്റെയും, എന്റെ ജീവിതപങ്കാളിയുടെയും,
മാതാപിതാക്കളുടെയും, എന്റെ പൂർവ്വികരുടെയും
അവരുടെ മാതാപിതാക്കളുടെയും
പൂർവ്വികരുടെയും പാപത്തിന്റെ പരിണിത
ഫലങ്ങളെയും
അഴിച്ചുകളഞ്ഞ് അതിനെ നിഷേധിക്കയും
എതിർത്തു നിൽക്കുകയും ചെയ്യുന്നു.
അതിൽനിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്നു.
ക്രിസ്തുവെന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ
കുഞ്ഞാടിന്റെ രക്തത്താൽ
ഞാൻ വീണ്ടെടുക്കപ്പെട്ടിരിക്കുന്നതുകൊണ്ട്,
യേശുവിന്റെ രക്തത്തെ തുളച്ചുകയറുവാൻ
ശത്രുവിന് കഴികയില്ല എന്ന്
യേശുവിന്റെ നാമത്തിൽ ഞാൻ
വിശ്വസിക്കുകയും ഉറക്കെ പ്രഖ്യാപിക്കയും
ചെയ്യുന്നു.
ഉൽപ്പത്തി 12:3
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ
അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ
ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും
അനുഗ്രഹിക്കപ്പെടും.
ഉൽപ്പത്തി 27:29
വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ
നിന്നെവണങ്ങട്ടെ; നിന്റെ സഹോദരന്മാർക്ക് നീ
പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ
നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം
ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ
എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.
ക്രിസ്തുവിലുള്ള അഭിഷേകം നിമിത്തം
വ്യാധികൾ വിട്ടുമാറുകയും ദുരാത്മാക്കൾ
പുറപ്പെട്ടുപോവുകയും ചെയ്തു.
ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു
പാപത്തിന്റെയും മരണത്തിന്റെയും
പ്രമാണത്തിൽ നിന്നു സ്വാതന്ത്ര്യം
വരുത്തിയിരിക്കുന്നു.
യേശുവിനെ മരിച്ചവരിൽ നിന്ന്
ഉയിർപ്പിച്ചവന്റെ ആത്മാവ് എന്നിൽ
വസിക്കുന്നതുകൊണ്ട് എന്റെ
മർത്വശരീരത്തെയും അതിലെ സകല
അവയവങ്ങളെയും വീണ്ടും ജീവിപ്പിക്കും.
എന്റെ ശരീരം ദൈവത്തിന്റേതാകുന്നു.
എന്റെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരം
ആകുന്നു. എന്റെ ശരീരം കർത്താവ് വിലയ്ക്കു
വാങ്ങിയതാകുന്നു. ഞാൻ, എനിക്ക് ഉള്ളവൻ
അല്ല, കർത്താവിന് ഉള്ളവൻ അത്രേ.
എന്റെ ശരീരംകൊണ്ട് ഞാൻ ദൈവത്തെ
മഹത്വപ്പെടുത്തും.
ഞാൻ യോഗ്യമായി കർത്താവിന്റെ മേശയിൽ
പങ്കെടുക്കുന്നത് കൊണ്ട്, കർത്താവിന്റെ
ശരീരവും രക്തവും സംബന്ധിച്ചു ഞാൻ
കുറ്റക്കാരനല്ല. കർത്താവിന്റെ മേശ
സംബന്ധിച്ച് എന്നെത്തന്നെ ശോധന
ചെയ്യുന്നതു കാരണം ഞാൻ ശിക്ഷാവിധിക്കല്ല
മറിച്ച് അനുഗ്രഹത്തിന് അംശിയാണ്.
ക്രിസ്തുവിന്റെ മേശയിൽ പങ്കെടുക്കുന്നതു
മൂലം ക്രിസ്തുവിൽ ഉള്ള എന്റെ ജയം
ഞാൻ ഉറപ്പാക്കുന്നു.
പരിശുദ്ധാത്മാവിനാൽ എനിക്ക്
രോഗശാന്തികളുടെ വരം ഉണ്ട്. അതുകൊണ്ട്
പരിശുദ്ധാത്മാവിനാൽ എന്റെയും
മറ്റുള്ളവരുടെയും ശരീരത്തിൽ രോഗസൗഖ്യം
ഉളവാക്കുവാൻ എനിക്ക് സാധിക്കും.
യേശു എനിക്കുവേണ്ടി മരിച്ചതുകൊണ്ട്
അവന്റെ ജീവൻ എന്നിൽ വ്യാപരിക്കുന്നു.
ഇത്ര ഭയങ്കര മരണത്തിൽ നിന്ന് ദൈവം
എന്നെ വിടുവിച്ചു. അവൻ മേലാലും
വിടുവിക്കും.
യേശു സകലത്തിനുമീതെയും
ഉന്നതൻ ആയിരിക്കുന്നു. സർവ്വവും അവന്റെ
കാൽക്കീഴെ ആയിരിക്കുന്നു.
ഞാൻ അപ്പനെയും അമ്മയെയും
ബഹുമാനിക്കുന്നതുകൊണ്ട്
ഞാൻ ദീർഘായുസ്സോടിരിക്കുകയും
എനിക്കു നന്മ ഉണ്ടാകുകയും ചെയ്യും.
പിതാവായ ദൈവം എന്നെ ഇരുട്ടിന്റെ
അധികാരത്തിൽ നിന്ന് വിടുവിച്ചു.
തന്റെ സ്നേഹ സ്വരൂപനായ പുത്രന്റെ
രാജ്യത്തിലാക്കി വെക്കുകയും ചെയ്തു.
ദൈവത്തിന്റെ ആത്മാവ് എന്നെ
നടത്തുന്നതിനാൽ ഞാൻ ദൈവത്തിന്റെ
മകനാകുന്നു. (റോമർ 8:14)
ഞാൻ ജഡത്തെയല്ല, ദൈവത്തിന്റെ
വചനപ്രകാരം ആത്മാവിനെ അത്രേ
അനുസരിച്ചു നടക്കുന്നത്. (റോമർ 8:4)
എന്റെ എല്ലാ ആവശ്യങ്ങളും,
ക്രിസ്തുയേശുവിന്റെ മഹത്വത്തോടുള്ള
ധനത്തിനൊത്തവണ്ണം ഞാൻ
പ്രാപിച്ചിരിക്കുന്നു. (ഫിലിപ്പ്യർ 4:19)
ദൈവം എനിക്കുവേണ്ടി കരുതുന്നു എന്നു
ഞാൻ അറിയുന്നതിനാൽ എന്റെ സകല
ചിന്താകുലവും ഞാൻ ക്രിസ്തുയേശുവിൽ
ഇട്ടിരിക്കുന്നു. (1പത്രോസ് 5:7)
ക്രിസ്തുയേശുമൂലം ഉള്ള സകല ആത്മീക
അനുഗ്രഹത്താലും ഞാൻ
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. (എഫെസ്യർ 1:3)
ഞാൻ അകത്തു വരുമ്പോഴും പുറത്തു
പോകുമ്പോഴും എപ്പോഴും തന്നെ
ക്രിസ്തുയേശുവിൽ
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
(ആവർത്തനം 28:6)
